'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ രംഗത്ത്. എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കി, തനിക്ക് ചുമതല തന്നില്ല. അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ് പറയാതിരുന്നതെന്ന് ചൂണ്ടിക്കാണിച്ച ചാണ്ടി ഉമ്മന്‍ ഇതേക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണയ്ക്കുന്നതായും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. കെ സുധാകരനെ മാറ്റേണ്ടതില്ല. സുധാകരന്റെ നേതൃത്വത്തിലാണ് ഉപതിരഞ്ഞെടുപ്പുകളില്‍ വിജയിച്ചത്. സുധാകരനെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച പോലും ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. പുനഃസംഘടനയില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടാകണമെന്നും ചില ആളുകളെ മാറ്റിനിര്‍ത്തുന്ന രീതി പാര്‍ട്ടിയില്‍ ഉണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

നേരത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തെ ചാണ്ടി ഉമ്മന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. ചാണ്ടി ഉമ്മന്‍ സജീവമാകാത്തത് ചര്‍ച്ചയായതോടെ കെസി വേണുഗോപാല്‍ ഇടപെട്ടാണ് ചാണ്ടി ഉമ്മനെ പാലക്കാട് എത്തിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തിയപ്പോള്‍ ചാണ്ടി ഉമ്മന്‍െ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Other News in this category



4malayalees Recommends