അമ്മു ഒരു പാവമായിരുന്നു. പിടിച്ചുനിര്‍ത്താന്‍ പറ്റിക്കാണില്ല ; നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പ്രതികരിച്ച് പിതാവ് സജീവ്

അമ്മു ഒരു പാവമായിരുന്നു. പിടിച്ചുനിര്‍ത്താന്‍ പറ്റിക്കാണില്ല ; നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പ്രതികരിച്ച് പിതാവ് സജീവ്
നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ ചുട്ടിപ്പാറ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയതില്‍ പ്രതികരിച്ച് അച്ഛന്‍ സജീവ്. പ്രിന്‍സിപ്പലിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നായിരുന്നു തങ്ങളുടെ ആവശ്യമെന്നും എന്നാല്‍ സ്ഥലം മാറ്റുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അമ്മു ഒരു പാവമായിരുന്നു. പിടിച്ചുനിര്‍ത്താന്‍ പറ്റിക്കാണില്ല. ഒതുങ്ങിക്കൂടുന്ന പ്രകൃതമായിരുന്നു അവള്‍ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുട്ടിപ്പാറ നഴ്‌സിങ് കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകന്‍ സജിക്കെതിരെയും അമ്മുവിന്റെ അച്ഛന്‍ സജീവ് ആരോപണമുന്നയിക്കുന്നു. മാസ് കൗണ്‍സിലിംഗ് എന്നുപറഞ്ഞാണ് അദ്ദേഹം കുട്ടികളെ വിളിച്ചത്.

സാധാരണ കൗണ്‍സിലിംഗ് എന്നാല്‍ ഒറ്റയ്ക്ക് വിളിച്ചാണ് നടത്തുന്നത്. പ്രതികളായ വിദ്യാര്‍ഥിനികളെ ഒരു വശത്തും അമ്മുവിനെ മറു വശത്തും നിര്‍ത്തി. കൗണ്‍സിലിങ് എന്ന പേരില്‍ സജി രണ്ട് മണിക്കൂറിലേറെ കുറ്റവിചാരണ നടത്തി. അമ്മുവിനോട് നിരപരാധിത്വം തെളിയിക്കണമെന്ന് അദ്ദേഹം അവളോട് പറഞ്ഞു. എന്തുതെറ്റ് ചെയ്തിട്ടാണ് നിരപരാധിത്വം തെളിയിക്കേണ്ടത് എന്ന് അവള്‍ ചോദിച്ചു. അതിനുശേഷമാണ് അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends