ജനങ്ങള്‍ കീര്‍ സ്റ്റാര്‍മറുടെ കീഴില്‍ അത്ര സന്തോഷത്തിലല്ലെന്നാണ് സൂചന. മോര്‍ ഇന്‍ കോമണ്‍ നടത്തിയ പഠനത്തില്‍ കീര്‍ സ്റ്റാര്‍മറോട് ജനം അകന്നെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ 40 വര്‍ഷക്കാലത്തെ ഏറ്റവും നല്ല പ്രധാനമന്ത്രിയാര് എന്ന ചോദ്യത്തിന് വെറും നാലു ശതമാനം പേര്‍ മാത്രമാണ് ലേബര്‍ നേതാവിന്റെ പേര് പറയുന്നത്.
മാര്‍ഗരറ്റ് താച്ചര്‍ക്ക് ഇതില്‍ 33 ശതമാനം ആളുകളുടെ പിന്തുണ ലഭിച്ചപ്പോള്‍, ടോണി ബ്ലെയര്‍ ആണ് ഏറ്റവും നല്ല പ്രധാന മന്ത്രി എന്ന് പറഞ്ഞത് 20 ശതമാനം പേരാണ്. ബോറിസ് ജോണ്‍സനും, ഗോര്‍ഡോണ്‍ ബ്രൗണും 10 ശതമാനം വീതം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്തി.
മുന്‍ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് ജനം കടുത്ത ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ബജറ്റ് അവതരണത്തിന് പിന്നാലെ കടുത്ത സമ്മര്‍ദ്ദത്തിലാണ് ജനം. ടാക്‌സ് വര്‍ദ്ധനവാണ് കാരണം. അവശ്യസാധനങ്ങളുടെയടക്കം വിലക്കയറ്റവും ഒരു പരിധിവരെ ജനജീവിതത്തെ സാരമായി ബാധിച്ചു കഴിഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍, വ്യാപാര - വ്യവസായ രംഗത്തുള്ളവരുടെ വിജയിക്കുമെന്ന വിശ്വാസം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബി ഡി ഒ യുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതു രാജ്യത്ത് നിന്ന് നിക്ഷേപകരേയും ബിസിനസുകാരേയും അകറ്റുമെന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.