സിറിയയിലെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ എച്ച്ടിഎസിനെ നിരോധിത ഭീകര സംഘടനാ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ യുകെ ; സിറിയയിലെ സ്ഥിതി സുസ്ഥിരമെന്നും തുടര്‍ന്നാല്‍ ഉചിതമായ തീരുമാനങ്ങളുണ്ടാകുമെന്നും സര്‍ക്കാര്‍

സിറിയയിലെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ എച്ച്ടിഎസിനെ നിരോധിത ഭീകര സംഘടനാ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ യുകെ ; സിറിയയിലെ സ്ഥിതി സുസ്ഥിരമെന്നും തുടര്‍ന്നാല്‍ ഉചിതമായ തീരുമാനങ്ങളുണ്ടാകുമെന്നും സര്‍ക്കാര്‍
സിറിയയിലെ അസദ് സര്‍ക്കാരില്‍ നിന്ന് ഭരണം പിടിച്ചെടുത്ത ഹയാത്ത് തഹ്രീര്‍ അല്‍ഷാമിനെ (എച്ച് ടി എസ്) നിരോധിത ഭീകര സംഘടനകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍. സിറിയയിലെ സ്ഥിതി വിലയിരുത്തുകയാണ്. സ്ഥരത കൈവന്നാല്‍ പുതിയ നീക്കങ്ങളുണ്ടാകുമെന്ന് ക്യാബിനറ്റ് മന്ത്രി പാറ്റ് മക്‌ഫോഡന്‍ പറഞ്ഞു. അല്‍ഖ്വയ്ദയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി 2017 ലാണ് തീവ്രവാദ ഗ്രൂപ്പായി എച്ച്ടിഎസിനെ പ്രഖ്യാപിച്ചത്.


ആഭ്യന്തര യുദ്ധത്തിന് ശേഷം ഡമാസ്‌കസ് പിടിച്ചെടുത്ത വിമത ഗ്രൂപ്പ് നിയന്ത്രണം ഏറ്റെടുത്തതോടെ ലോക രാജ്യങ്ങള്‍ സിറിയയെ ഉറ്റു നോക്കുകയാണ്. സമാധാന ശ്രമങ്ങളെ കീര്‍ സ്റ്റാര്‍മര്‍ സ്വാഗതം ചെയ്തിരുന്നു. തീവ്രവാദ സംഘടനകളെ പട്ടികയില്‍ നിന്ന് ഉചിതമെങ്കില്‍ പുറത്താക്കാന്‍ ആഭ്യന്തര സെക്രട്ടറിക്കാകും.

2016ല്‍ എച്ച്ടിഎസ് നേതാവ് അബു മുഹമ്മദ് അല്‍ ജവ്‌ലാനി അല്‍ഖ്വയ്ദ ബന്ധം ഉപേക്ഷിച്ചിരുന്നു.

ഏതായാലും സിറിയയിലെ പുതിയ ഭരണകൂടവുമായി സഹകരിക്കാനുള്ള സാധ്യതകള്‍ തന്നെയാണ് സര്‍ക്കാരും തേടുന്നത്. നിരോധിത ഗ്രൂപ്പിനെ പിന്തുണച്ചാലും ചേര്‍ന്നാലും ക്രിമിനല്‍ കുറ്റമാണ്. എച്ച്ടിഎസിന്റെ നിരോധനം മാറ്റി സിറിയന്‍ സര്‍ക്കാരിന് പിന്തുണ നല്‍കാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്.

Other News in this category



4malayalees Recommends