ചൂതാടാന്‍ പണം നല്‍കിയില്ലെന്ന പേരില്‍ 30 കാരിയെ കൊലപ്പെടുത്തി ഭര്‍ത്താവ് ; മുംബൈയില്‍ നിന്ന് മുങ്ങിയയാളെ ചെന്നൈയില്‍ എത്തി പിടികൂടി പൊലീസ്

ചൂതാടാന്‍ പണം നല്‍കിയില്ലെന്ന പേരില്‍ 30 കാരിയെ കൊലപ്പെടുത്തി ഭര്‍ത്താവ് ; മുംബൈയില്‍ നിന്ന് മുങ്ങിയയാളെ ചെന്നൈയില്‍ എത്തി പിടികൂടി പൊലീസ്
ചൂതാടാന്‍ പണം നല്‍കിയില്ലെന്ന പേരില്‍ യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്. മദ്യപിക്കാനും ചൂതാടാനും പണം നല്‍കാതിരിക്കുന്നതിന്റെ പേരില്‍ ഇവര്‍ക്കിടയില്‍ വാക്കേറ്റം പതിവായിരുന്നു. നവംബര്‍ 29ന് ഭാര്യയ കൊലപ്പെടുത്തിയ ശേഷം മുംബൈയില്‍ നിന്ന് മുങ്ങിയ 36കാരനെ ചെന്നൈയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

അമോല്‍ പവാര്‍ എന്ന 36കാരനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. രാജശ്രീ എന്ന 30കാരിയാണ് കൊല്ലപ്പെട്ടത്. മാന്‍ഖുര്‍ദ്ദിലെ വസതിയില്‍ വച്ചാണ് അക്രമം നടന്നത്.

കഴുത്ത് ഞെരിച്ചാണ് അമോല്‍ പവാര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ മരിച്ചെന്ന് വ്യക്തമായതിന് പിന്നാലെ ഇയാള്‍ മുങ്ങി. ഇവരുടെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മ അബോധാവസ്ഥയില്‍ കിടക്കുന്നത് കാണുന്നത്. മകന്‍ ഇവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

വിവിധ ട്രെയിനുകള്‍ മാറി മാറിയാണ് പ്രതി ചെന്നൈയിലെത്തിയത്. ഫോണ്‍ വരെ ഉപയോഗിക്കാതെയായിരുന്നു ഇയാള്‍ മുങ്ങിയത്. താനേ, നവി മുംബൈ, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലൂടെ പോയ ഇയാളെ പൊലീസ് ദില്ലിയില്‍ വച്ച് തിരിച്ചറിഞ്ഞെങ്കിലും പിടികൂടും മുന്‍പ് ഇയാള്‍ വീണ്ടും മുങ്ങുകയായിരുന്നു. ഒടുവില്‍ ചെന്നൈയില്‍ വച്ച് പിടിയിലായി.

Other News in this category



4malayalees Recommends