മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ദംഗയില്‍ ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ പ്രസ്താവന വീണ്ടും വിവാദത്തില്‍. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തിലായിരുന്നു എംഎല്‍എയുടെ പ്രസംഗം. കുറച്ച് ദിവസം മുമ്പ് ഞാന്‍ ഒരു ജല്‍സ-മെഹ്ഫില്ലിന്റെ ഭാഗമായി. ബെല്‍ദംഗയിലെ ഒരു മദ്രസയിലായിരുന്നു പരിപാടി. എന്നെ ക്ഷണിച്ചതിനെ തുടര്‍ന്ന് ഞാന്‍ പങ്കെടുത്തു. അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടു.
ബെല്‍ഡംഗയില്‍ ബാബരി മസ്ജിദ് സ്ഥാപിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അടുത്ത വര്‍ഷം ഡിസംബര്‍ 6 ന് ഞങ്ങള്‍ ബാബറി മസ്ജിദ് മാതൃകയില്‍ പള്ളി ഉണ്ടാക്കും. എല്ലാവരുടെയും സംഭാവനകള്‍ ഉപയോഗിച്ച് ഞങ്ങള്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ ബെല്‍ദംഗയില്‍ പുതിയ ബാബറി മസ്ജിദ് നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംഎല്‍എയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. നേരത്തെയും വിവാദ പ്രസ്താവന നടത്തി മാധ്യമശ്രദ്ധ നേടിയ നേതാവാണ് ഹുമയൂണ്‍ കബീര്‍. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. വീണ്ടും പാര്‍ട്ടി അംഗത്വം നല്‍കി മുര്‍ഷിദാബാദിലെ ഭരത്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിക്കുകയും ചെയ്തു.