ചോദ്യത്തിന് മറുപടി കൊടുത്തതാണ്, പറഞ്ഞതിനെ വളച്ചൊടിച്ചു; പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍
പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. മനസില്‍ പോലും ചിന്തിക്കാത്ത കാര്യത്തെ വളച്ചൊടിച്ചുവെന്നും ചോദ്യത്തിന് മറുപടി കൊടുത്തതാണെന്നും പാര്‍ട്ടിക്കെതിരെ പറഞ്ഞതല്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. ഒരാള്‍ക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഒരിക്കലും പ്രതിപക്ഷ നേതാവിനെതിരെ പറയില്ല. ചില സാഹചര്യങ്ങളുടെ കാര്യമാണ് പറഞ്ഞത്. വിഷമം ഉണ്ടായി എന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്നും ആര്‍ക്കെതിരെയും പറഞ്ഞതല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പാലക്കാട് ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന ചോദ്യം വന്നപ്പോള്‍ പറഞ്ഞതാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പറയുന്നതിലെ മറുവശമെടുത്ത് വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. പാര്‍ട്ടിക്കപ്പുറം ഒന്നുമില്ല. അതേസമയം ഇനിയൊരു പ്രതികരണത്തിനും തയ്യാറല്ലെന്നും പറയാനുള്ളത് പാര്‍ട്ടിയില്‍ പറഞ്ഞു കൊള്ളാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.