ഗ്രീസിലെ യുഎസ് അംബാസഡറായി മുന്‍ ഫോക്‌സ് ന്യൂസ് അവതാരക കിംബര്‍ലി ഗില്‍ഫോയലിനെ ട്രംപ് നിര്‍ദ്ദേശിച്ചു. ഗില്‍ഫോയിലിന്റെ നാമനിര്‍ദ്ദേശത്തിന് സെനറ്റ് അംഗീകാരം ആവശ്യമാണ്. 2020 ല്‍ ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറുമായി ഗില്‍ഫോയിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ടെലിവിഷല്‍ അവതാകയാകുന്നതിന് മുമ്പ് കാലിഫോര്‍ണിയയില്‍ പ്രോസിക്യൂട്ടറായി ജോലി ചെയ്തിട്ടുണ്ട്.
വര്‍ഷങ്ങളായി കിംബര്‍ലി ഒരു അടുത്ത സുഹൃത്താണ്, ട്രംപ് അറിയിച്ചു. ഗ്രീസുമായി ശക്തമായ ഉഭയകക്ഷി ബന്ധം വളര്‍ത്തിയെടുക്കുന്നതിനും പ്രതിരോധ സഹകരണം മുതല്‍ വ്യാപാരം, സാമ്പത്തിക നവീകരണം വരെയുള്ള വിഷയങ്ങളില്‍ ഞങ്ങളുടെ താല്‍പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും കിംബര്‍ലി തികച്ചും അനുയോജ്യമാണെന്നും ട്രംപ് പറഞ്ഞു.
ഗ്രീസിലെ അംബാസഡറായി പ്രവര്‍ത്തിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നാമനിര്‍ദ്ദേശം അംഗീകരിക്കുന്നതില്‍ എനിക്ക് ബഹുമതിയുണ്ട്. യുഎസ് സെനറ്റിന്റെ പിന്തുണ നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, സമൂഹ മാധ്യമത്തില്‍ ഗില്‍ഫോയില്‍ പറഞ്ഞു.