സിഡ്‌നിയില്‍ കാറിന് തീയിട്ടു, വാഹനങ്ങളിലും മതിലുകളിലും ജൂത വിരുദ്ധ മുദ്രാവാക്യങ്ങളും എഴുതിയിട്ടുണ്ട്. സംഭവത്തില്‍ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അന്വേഷണം ആരംഭിച്ചു.
സിഡ്‌നിയില്‍ ഏറ്റവും കൂടുതല്‍ ജൂത മതസ്ഥര്‍ താമസിക്കുന്ന സ്ഥലമാണ് വുള്ളറ. സംഭവത്തില്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും എന്‍എസ് ഡബ്യു പ്രീമിയര്‍ ക്രിസ് മിന്‍സും അപലപിച്ചു. സംഭവ സമയത്ത് മുഖം മറച്ചു സ്ഥലത്തുണ്ടായിരുന്ന രണ്ടുപേര്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി.
കഴിഞ്ഞ ദിവസം മെല്‍ബണില്‍ സിനഗോഗിന് നേരെയുണ്ടായ ആക്രമണം ഭീകരാക്രമണമായി പ്രഖ്യാപിച്ച് വിക്ടോറിയന്‍ പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ഇതിനിടയിലാണ് വീണ്ടും അക്രമം.