കെട്ടുകണക്കിന് ഡോളറുകള്‍ തീയിലേക്ക് വലിച്ചെറിഞ്ഞ ഒരു ഇന്‍ഫ്ലുവന്‍സര്‍ ; വിവാദത്തില്‍
കെട്ടുകണക്കിന് ഡോളറുകള്‍ തീയിലേക്ക് വലിച്ചെറിഞ്ഞ ഒരു ഇന്‍ഫ്‌ലുവന്‍സര്‍ സമൂഹ മാധ്യമ ഉപയോക്താക്കളെ നിരാശയിലും ദേഷ്യത്തിലുമാക്കിയിരിക്കുകയാണ്. യുഎസിലെ ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സറും ബിസിനസുകാരനുമായ ഫെഡോര്‍ ബാല്‍വനോവിച്ചാണ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്ത് പുലിവാല് പിടിച്ചത്.
റഷ്യയിലെ തന്റെ വിശാലമായ ആഡംബര വസതിക്കുള്ളില്‍ വിറകിന് പകരം ചൂട് കായാനായി ഫെഡോര്‍ ഉപയോഗിച്ചത് നോട്ടുകെട്ടുകളായിരുന്നു. ഫെഡോര്‍ തന്റെ പ്രവര്‍ത്തിയുടെ വീഡിയോ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കറുത്ത കോട്ടും തൊപ്പിയും സണ്‍ ഗ്ലാസും ധരിച്ച് മുറിയുടെ ചുമരിനുള്ളിലെ അടുപ്പില്‍ നോട്ടുകൊട്ടുകള്‍ കത്തിയെരിയുമ്പോള്‍ ഒരു യുവതിയോടൊപ്പം നില്‍ക്കുന്ന ഫെഡോറിനെ വീഡിയോയില്‍ കാണാം. റഷ്യയില്‍ ഇപ്പോള്‍ ശൈത്യകാലത്തിന്റെ ആരംഭമാണ്.ചൂട് നിലനിര്‍ത്താനാണ് വിവാദ വീഡിയോ പുറത്തുവിട്ടത്.
1.3 കോടിയിലേറെ ഫ്‌ലോളോവേഴ്‌സുള്ള ഫെഡോര്‍, തന്റെ സമ്പത്ത് പ്രദര്‍ശിപ്പിക്കുന്ന വീഡിയോകള്‍ ചെയ്യുന്ന ഒരാളാണ്. പക്ഷേ, ഇത് അല്പം കടന്നുപോയെന്നാണ് വിമര്‍ശനം.