പൊണ്ണത്തടി ഓസ്‌ട്രേലിയക്കാര്‍ക്കിടയില്‍ ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമായി മാറിയെന്ന് പഠന റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫെയര്‍ പുറത്തുവിട്ട കണക്ക് പ്രകാരം 2024ല്‍ പുകവലിയെ മറികടന്ന് അമിതഭാരം സ്ഥാനം പിടിച്ചു.
18 വയസ്സിന് മുകളില്‍ പ്രായമുള്ള 65.8 ശതമാനം പേരും പൊണ്ണത്തടി മൂലം ബുദ്ധിമുട്ടുകയാണ്.
ആരോഗ്യകരമായ ജീവിതം നഷ്ടമാകുന്നതിന് പ്രധാന കാരണമായി 8.3 ശതമാനം പേര്‍ക്കും അമിത വണ്ണമാണ് കണക്കാക്കുന്നത്.
പൊണ്ണത്തടിക്കു പുറമേ പുകവലി, മദ്യപാനം, ശരിയല്ലാത്ത ഭക്ഷണ ക്രമം അപകടകരമായ 20 ഓളം രീതികള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.