വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം നല്‍കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ നിര്‍ബന്ധമാക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം നല്‍കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ നിര്‍ബന്ധമാക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍
വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം നല്‍കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ നിര്‍ബന്ധമാക്കുന്ന പുതിയ പദ്ധതി ആല്‍ബനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

മാധ്യമ കമ്പനികളുമായി സഹകരിക്കാതിരിക്കുകയോ വാര്‍ത്തകള്‍ നീക്കം ചെയ്താലോ സോഷ്യല്‍മീഡിയ കമ്പനികള്‍ പണം നല്‍കണമെന്നാണ് ന്യൂസ് ബാര്‍ഗൈനിങ് ഇന്‍സെന്റീവ് എന്ന പദ്ധതിനിര്‍ദ്ദേശിക്കുന്നത്.

ഇത്തരം കമ്പനികള്‍ക്ക് ഇന്‍സന്റീവ് ടാക്‌സ് ബാധകമാകും. ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ മാധ്യമ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ടാല്‍ നികുതി ഓഫ് സെറ്റ് ചെയ്യാമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക്, ടിക് ടോക് , ഗൂഗിള്‍ എന്നീ കമ്പനികള്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമാണ്. അടുത്ത വര്‍ഷം മുതല്‍ വാര്‍ത്തകള്‍ക്കായി ഓസ്‌ട്രേലിയന്‍ കമ്പനികള്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തുമെന്ന് മെറ്റ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ പദ്ധതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends