ആറ് വയസുകാരന് കാന്‍സറെന്ന് പറഞ്ഞ് പിരികം വരെ കളഞ്ഞു, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് രണ്ട് ആഴ്ച കൊണ്ട് മാത്രം 60,000 യുഎസ് ഡോളര്‍ സഹായം വാങ്ങി ; മാതാപിതാക്കള്‍ അറസ്റ്റില്‍

ആറ് വയസുകാരന് കാന്‍സറെന്ന് പറഞ്ഞ് പിരികം വരെ കളഞ്ഞു, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് രണ്ട് ആഴ്ച കൊണ്ട് മാത്രം 60,000 യുഎസ് ഡോളര്‍ സഹായം വാങ്ങി  ; മാതാപിതാക്കള്‍ അറസ്റ്റില്‍
ആറ് വയസുകാരനായ മകന്‍ ക്യാന്‍സര്‍ ബാധിതനാണെന്നും കീമോതെറാപ്പി അടക്കമുള്ളവ നടക്കുകയാണെന്നും കാണിച്ച് നിരവധിപ്പേരെ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും പണം തട്ടിയ മാതാപിതാക്കള്‍ അറസ്റ്റില്‍. ഓസ്‌ട്രേലിയയിലെ അഡിലെയ്ഡിലാണ് സംഭവം. കീമോ തെറാപ്പിയുടെ ഗുരുതര പാര്‍ശ്വഫലങ്ങളാണ് 6 വയസുകാരന്‍ നേരിടുന്നെന്ന് കാണിക്കാന്‍ കുട്ടിയുടെ പുരികം അടക്കമുള്ളവ വടിച്ച് നീക്കിയ ശേഷം ദൃശ്യമാകുന്ന ഭാഗങ്ങളിലെല്ലാം തന്നെ ബാന്‍ഡേജുകള്‍ ഒട്ടിച്ച് വീല്‍ചെയറിലിരുത്തിയാണ് 44കാരായ മാതാപിതാക്കള്‍ രാജ്യത്തെ പറ്റിച്ചത്.

രണ്ട് ആഴ്ച കൊണ്ട് മാത്രം 60,000 യുഎസ് ഡോളര്‍ (ഏകദേശം 50,92,554രൂപയാണ്) ദമ്പതികള്‍ മകന്റെ പേരില്‍ പിരിച്ചെടുത്തത്. സംഭവത്തില്‍ അയല്‍വാസികള്‍ക്ക് തോന്നിയ സംശയത്തിലാണ് പണപ്പിരിവില്‍ പൊലീസ് ഇടപെടുന്നത്. ഇതിന് പിന്നാലെയാണ് പൂര്‍ണ ആരോഗ്യത്തോടെയുള്ള കുട്ടിയെ ഉപയോഗിച്ചാണ് തട്ടിപ്പാണെന്ന് വ്യക്തമാവുന്നത്. പണം തട്ടിപ്പിനും കുട്ടിയെ അലക്ഷ്യമായി കൈകാര്യം ചെയ്തതിനുമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സൌത്ത് ഓസ്‌ട്രേലിയ പൊലീസ് ആണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.

ആറ് വയസുകാരന്‍ ഒരു തരത്തിലുമുള്ള ചികിത്സ തേടുന്നില്ലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നവംബറില്‍ തട്ടിപ്പ് ആരംഭിച്ച സമയം മുതല്‍ കുട്ടിയെ ഇവര്‍ സ്‌കൂളില്‍ അയച്ചിരുന്നില്ല. ആറുവയസുകാരനും സഹോദരനും നിലവില്‍ ബന്ധുവിന്റെ സംരക്ഷണയിലാണ് ഉള്ളത്. ദമ്പതികള്‍ക്ക് മകന്റെ ചികിത്സാ സഹായത്തിനായി പണം നല്‍കിയവര്‍ പൊലീസുമായി ബന്ധപ്പെടണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends