നയന്‍താരയുടേയും വിഗ്നേഷിന്റെയും പ്രണയം കാരണം നഷ്ടമായത് കോടികള്‍ ; ആരോപണങ്ങളുമായി ധനുഷ്

നയന്‍താരയുടേയും വിഗ്നേഷിന്റെയും പ്രണയം കാരണം നഷ്ടമായത് കോടികള്‍ ; ആരോപണങ്ങളുമായി ധനുഷ്
നയന്‍താരയ്ക്കും വിഗ്‌നേഷ് ശിവനും എതിരെ രൂക്ഷമായ ആരോപണങ്ങളുമായി ധനുഷ്. മദ്രാസ് ഹൈക്കോടതിയില്‍ നയന്‍താരയ്ക്ക് ഏതിരെ നല്‍കിയ സിവില്‍ക്കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് രൂക്ഷപരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നാനും റൌഡി താന്‍ സിനിമ പരാജയപ്പെട്ടത് ഇരുവരുടെയും പ്രണയം കാരണമാണെന്ന് ധനുഷ് പറഞ്ഞു.

4 കോടി ബജറ്റില്‍ ആണ് സിനിമ തുടങ്ങിയത്. നയന്‍താരയും വിഗ്‌നേഷ് തമ്മിലുള്ള പ്രണയം തുടങ്ങിയതോടെ ചിത്രീകരണം വൈകി. സെറ്റില്‍ ഇരുവരും വൈകി വരുന്നത് പതിവായി. വിഗ്‌നേഷ് സെറ്റിലെ മറ്റെല്ലാവരെയും അവഗണിച്ച് നയന്‍താരയ്ക്ക് പിന്നാലെ കൂടി. നയന്‍ താര ഉള്‍പ്പെട്ട രംഗങ്ങള്‍ വീണ്ടും വീണ്ടും ചിത്രീകരിച്ചു.

ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത പെരുമാറ്റം ആയിരുന്നു ഇരുവരുടെയും. ഇതുകാരണം നിശ്ചയിച്ച ബജറ്റില്‍ ചിത്രം പൂര്‍ത്തിയായില്ല. അതേ സമയം ഇരുവരുടെയും വിവാഹ ഡോക്യുമെന്ററിക്കായി സിനിമയുടെ ദൃശ്യങ്ങള്‍ രഹസ്യമായി വിട്ടുനല്‍കണമെന്ന് വിഘ്നേഷ് ആവശ്യപ്പെട്ടുവെന്ന് ധനുഷ് ആരോപിച്ചു.

ധനുഷിന്റെ നിര്‍മാണക്കമ്പനി വണ്ടര്‍ബാര്‍ ഡയരക്ടറെ ഫോണില്‍ വിളിച്ചാണ് ആവശ്യം ഉന്നയിച്ചത് .

ധനുഷ് അറിയാതെ ഒന്നും ചെയ്യാനാകില്ലെന്ന് കമ്പനി മറുപടി നല്‍കി. ആവശ്യം നിരസിച്ചപ്പോള്‍ വിഗ്‌നേഷ് അസഭ്യം പറഞ്ഞെന്നും ധനുഷ് സത്യവാങ്മൂലത്തില്‍ പറഞ്ഞു.

Other News in this category



4malayalees Recommends