രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയവര്‍ വൈകീട്ട് ഇങ്ങനെ തിരികെ എത്തുന്നത് കാണുക വളരെ പ്രയാസകരം ; പാലക്കാട് അപകടത്തില്‍ കണ്ണീരോടെ രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച 4 വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഉറ്റവരുടെയും കുടുംബത്തിന്റെയും തീരാനോവാണ്. രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയവര്‍ വൈകീട്ട് ഇങ്ങനെ തിരികെ എത്തുന്നത് കാണുക വളരെ പ്രയാസകരമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
നിരവധിയാളുകളാണ് കുട്ടികള്‍ മരണപ്പെട്ട പനയംപാടത്ത് അപകടത്തിപ്പെടുന്നത്. നിരന്തരമായി അപകടങ്ങള്‍ റോഡില്‍ ഉണ്ടാകുമ്പോള്‍ അതില്‍ ഒരു അശാസ്ത്രീയത ഉണ്ട് അത് പരിഹരിക്കപ്പെടണം. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നത ഉന്നതതല യോഗം നടക്കുന്നുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.