അമേരിക്കയിലേക്ക് യാത്ര ചെയ്യരുത്; വേട്ടയാടപ്പെട്ടേക്കാം; ആക്രമണം ശക്തമാക്കിയതിന് പിന്നാലെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി റഷ്യ

അമേരിക്കയിലേക്ക് യാത്ര ചെയ്യരുത്; വേട്ടയാടപ്പെട്ടേക്കാം; ആക്രമണം ശക്തമാക്കിയതിന് പിന്നാലെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി റഷ്യ
അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്രചെയ്യരുതെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി റഷ്യ. ഉക്രയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്‍മാര്‍ വേട്ടയാടപ്പെട്ടേക്കാമെന്ന് റഷ്യയുടെ വിദേശമന്ത്രാലയത്തിന്റെ പ്രതിനിധി മരിയ സാഖറോവ അറിയിച്ചു.

സമാനമായ മുന്നറിയിപ്പ് അമേരിക്കയും രാജ്യത്തെ പൗരന്‍മാര്‍ക്ക് നല്‍കിയിരുന്നു. ഉക്രയ്ന്‍-റഷ്യ യുദ്ധത്തില്‍ ഉക്രയ്‌ന് ശക്തമായ പിന്തുണനല്‍കുന്ന അമേരിക്ക റഷ്യയുടെ ഉള്‍പ്രദേശങ്ങളിലേക്ക് ആക്രമണം നടത്താന്‍ ശേഷിയുള്ള മിസൈലുകള്‍ രാജ്യത്തിന് നല്‍കിയിരുന്നു. ഇത്തരത്തില്‍ ആക്രമണമുണ്ടായാല്‍ ആണവായുധംകൊണ്ട് മറുപടി നല്‍കുമെന്ന് റഷ്യയും പ്രതികരിച്ചിരുന്നു.

Other News in this category



4malayalees Recommends