വഖഫ് പടച്ചോന്റെ സ്വത്ത്; കൈമാറ്റം ചെയ്യാന്‍ കഴിയില്ല; ഭരിക്കുന്നത് പിണറായി വിജയനായതിനാല്‍ ഒരാള്‍ക്കും കുടിയിറങ്ങേണ്ടി വരില്ല; പി ജയരാജന്‍

വഖഫ് പടച്ചോന്റെ സ്വത്ത്; കൈമാറ്റം ചെയ്യാന്‍ കഴിയില്ല; ഭരിക്കുന്നത് പിണറായി വിജയനായതിനാല്‍ ഒരാള്‍ക്കും കുടിയിറങ്ങേണ്ടി വരില്ല; പി ജയരാജന്‍
കേരളം ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വഖഫ് വിഷയത്തില്‍ മുനമ്പത്തുനിന്ന് ഒരാള്‍ക്കും കുടിഒഴിയേണ്ടി വരില്ലന്നും സിപിഎം നേതാവ് പി. ജയരാജന്‍. വഖഫ് സ്വത്ത് ഇസ്ലാം മതപ്രകാരം പടച്ചോന്റെ സ്വത്താണെന്നും ഈ സ്വത്താണ് ലീഗുകാര്‍ വിറ്റ് കാശാക്കിയെന്നും അദേഹം ആരോപിച്ചു.

വഖഫ് സ്വത്ത് ലീഗിന്റെ ജില്ലാ കമ്മിറ്റിക്ക് തുച്ഛമായ വിലക്ക് വരെ വിറ്റു. ഈ സ്വത്തുക്കള്‍ കണ്ടെത്താനാണ് വി.എസ്. സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്. മുനമ്പത്ത് ഭൂമി കൈവശമുളവര്‍ പറയുന്നത് ഈ ഭൂമി പണം കൊടുത്തു വാങ്ങി എന്നാണ്. അങ്ങനെ പണം കൊടുത്തു വാങ്ങാന്‍ വഖഫ് ഭൂമി പറ്റില്ല.

സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള രക്തസാക്ഷി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യവെയാണ് ലീഗിനെതിരെ ജയരാജന്‍ രൂക്ഷവിമര്‍ശനം നടത്തിയത്. വഖഫ് ഭൂമിയുടെ പേരില്‍ സംരക്ഷകരായി ആര്‍എസ്എസ്, ബിജെപിക്കാര്‍ ഇറങ്ങിയിട്ടുണ്ട്. മുമ്പം വിഷയം വര്‍ഗീയവത്ക്കരിക്കാന്‍ ബിജെപിയും ലീഗും ചേര്‍ന്ന് ശ്രമിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.







Other News in this category



4malayalees Recommends