ജുവനൈല്‍ നിയമങ്ങളില്‍ മാറ്റം വരുത്തി ക്വീന്‍സ്ലാന്‍ഡ് സര്‍ക്കാര്‍. കുറ്റകൃത്യം ചെയ്താല്‍ ശിക്ഷിക്കപ്പെടുന്ന പ്രായം പത്തായി കുറച്ചു. കൊലപാതക കുറ്റം തെളിയിക്കപ്പെടുന്ന കുട്ടികള്‍ക്ക് പരോളില്ലാതെ മിനിമം 20 വര്‍ഷമെങ്കിലൂം ജീവപര്യന്തം ശിക്ഷ ലഭിച്ചേക്കാം.
പുതിയ നിയമം നടപ്പിലാക്കുന്നതോടെ യുവജനനീതിന്യായ വ്യവസ്ഥയില്‍ വലിയ മാറ്റമാണ് ഉണ്ടാകുന്നതെന്ന് ക്വീന്‍സ്ലാന്‍ഡ് പ്രീമിയര്‍ പറഞ്ഞു.
കുട്ടി കുറ്റവാളികളുടെ എണ്ണമേറുന്നതോടെയാണ് ക്വീന്‍സ്ലാന്‍ഡ് സര്‍ക്കാര്‍ നിര്‍ണ്ണായക തീരുമാനമെടുത്തത്. ഗൗരവമേറിയ തെറ്റുകള്‍ ചെയ്തിട്ടും പ്രായം പരിഗണിച്ച് ഇളവുകള്‍ നല്‍കുന്ന രീതി വേണ്ടെന്ന അഭിപ്രായം ഉയരുകയായിരുന്നു.