തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്ത് ആണവോര്‍ജ്ജ പദ്ധതികള്‍ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്‍. ഇതിന്റെ ചിലവുകള്‍ പ്രഖ്യാപിച്ചു. 331 ബില്യണ്‍ ഡോളര്‍ പദ്ധതിയാണ് ഒരുക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ പുനരുപയോഗ പദ്ധതിയേക്കാള്‍ 263 ബില്യണ്‍ ഡോളര്‍ കുറവാണ് ഇതെന്ന് അദ്ദേഹം പറയുന്നു.
പദ്ധതി പ്രകാരം ഊര്‍ജ്ജ ബില്ലുകള്‍ 44 ശതമാനം കുറയ്ക്കാമെന്ന് പീറ്റര്‍ ഡട്ടന്‍ പറഞ്ഞു. ലേബറിന്റെ ഊര്‍ജ്ജ പദ്ധതിയേക്കാളും എന്തുകൊണ്ടും ലാഭകരമെന്നും പീറ്റര്‍ ഡട്ടന്‍ അവകാശപ്പെട്ടു.
ആണവ പദ്ധതി ഓസ്‌ട്രേലിയയ്ക്ക് സ്ഥിരതയുള്ളതും വില കുറഞ്ഞതുമായ വൈദ്യുതി നല്‍കുമെന്ന് പീറ്റര്‍ ഡട്ടന്‍ പറഞ്ഞു.
എന്നാല്‍ ലിബറിന്റെ ആണവോര്‍ജ്ജ പദ്ധതി ഒരു ഫാന്റസിയാണെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു.