കൊച്ചി മംഗളവനത്തില്‍ ഗേറ്റിന്റെ കമ്പിയില്‍ കോര്‍ത്ത നിലയില്‍ മധ്യവയസ്‌കന്റെ നഗ്‌ന മൃതദേഹം

കൊച്ചി മംഗളവനത്തില്‍ ഗേറ്റിന്റെ കമ്പിയില്‍ കോര്‍ത്ത നിലയില്‍ മധ്യവയസ്‌കന്റെ നഗ്‌ന മൃതദേഹം
കൊച്ചിയില്‍ മംഗളവനത്തില്‍ അജ്ഞാത മൃതദേഹം. സിഎംആര്‍എഫ്ഐ ഓഫീസിന് മുന്‍വശത്തുള്ള ഗേറ്റില്‍ കോര്‍ത്ത നിലയിലാണ് മധ്യവയസ്‌കന്റെ നഗ്‌ന മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ മംഗളവനം ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന വ്യക്തിയാണ് ഇതെന്ന് സൂചനയുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് അയക്കും.

Other News in this category



4malayalees Recommends