'യുട്യൂബ് ചാനലുകളില്‍ ഇരുന്ന് പറയുന്നത് മിടുക്കായി കാണണ്ട, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും'; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി

'യുട്യൂബ് ചാനലുകളില്‍ ഇരുന്ന് പറയുന്നത് മിടുക്കായി കാണണ്ട, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും'; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി
സംസ്ഥാനത്ത് ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ് ഇതെന്നും പരീക്ഷ നടത്തിപ്പില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വണ്‍ കണക്കിന്റേയും എസ്എസ്എല്‍സി ഇംഗ്ലീഷിന്റെയും ക്രിസമസ് പരീക്ഷ ചോദ്യ പേപ്പറുകളാണ് ചോര്‍ന്നത്. ഇതിലാണ് ഇപ്പോള്‍ സ്ഥിരീകിരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴുണ്ടായത് ഗൗരവമുള്ള ആരോപണമാണെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന യുട്യൂബ്കാര്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും താത്കാലിക ലാഭം ഉണ്ടാകും. വലിയ നേട്ടമയാണ് അവര്‍ ഇത് പറയുന്നത്. യുട്യൂബ് ചാനലുകളില്‍ ഇരുന്ന് പറയുന്നത് മിടുക്കായി കാണേണ്ടന്നും മന്ത്രി പറഞ്ഞു. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ലെന്നും അവര്‍ക്കെതിരെ കടുത്ത നടപടി ഉണടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends