ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അംഗങ്ങളായ രണ്ടുപേരുടെ വിസ അപേക്ഷ തള്ളി ഓസ്‌ട്രേലിയ. ഗാസ പങ്കാളിത്തം അടക്കമുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് നടപടി. സഹോദരങ്ങളായ ഒമര്‍ ബെര്‍ഗര്‍ (24) എല്ല ബെര്‍ഗര്‍ (22) എന്നിവരുടെ വിസ അപേക്ഷയാണ് തള്ളിയത്.
മുത്തശ്ശിയെ സന്ദര്‍ശിക്കാനാണ് ഇവര്‍ വിസക്ക് അപേക്ഷിച്ചത്. ഇവര്‍ക്കൊപ്പം അപേക്ഷിച്ച കുടുംബത്തിലെ മറ്റു നാലു പേര്‍ക്ക് വിസ ലഭിച്ചു.
യുദ്ധ കുറ്റങ്ങളിലോ വംശഹത്യയിലോ പങ്കാളിയാണോ എന്നതടക്കം ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന 13 പേജുള്ള പ്രത്യേക ഫോറം ഇവര്‍ പൂരിപ്പിച്ച് നല്‍കിയിരുന്നു. മൂന്നാഴ്ച മുമ്പ് ഇസ്രയേല്‍ മുന്‍ ആഭ്യന്തര മന്ത്രി എയ്‌ലെറ്റ് ഷകേദിനും ഓസ്‌ട്രേലിയ വിസ നിഷേധിച്ചിരുന്നു.