ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയ്ശങ്കര്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി തിങ്കളാഴ്ച ഖത്തറിലെത്തി. ബുധനാഴ്ച വരെ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തനത്തിനിടെ മന്ത്രി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
രാഷ്ട്രീയം ,വ്യാപാരം, നിക്ഷേപം, ഊര്‍ജം, സുരക്ഷ ,സാംസ്‌കാരികം തുടങ്ങി ദേശീയ അന്തര്‍ദേശീയ വിഷയങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യ ഖത്തര്‍ ഉഭയകക്ഷി ബന്ധം സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്യും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് എസ് ജയ്ശങ്കര്‍ ഖത്തറിലെത്തുന്നത്.