ഖത്തറില്‍ ഇനിയുള്ള ദിവസങ്ങളില്‍ കടുത്ത തണുപ്പ്

ഖത്തറില്‍ ഇനിയുള്ള ദിവസങ്ങളില്‍ കടുത്ത തണുപ്പ്
ഖത്തറില്‍ ഇന്നു മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാകും. താപനില ഗണ്യമായി കുറയുന്നതിനാല്‍ തണുപ്പേറും. വാരാന്ത്യം വരെ കനത്ത കാറ്റു തുടരും. ഇക്കാലയളവില്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഇന്നു രാവിലെ രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് തുറായനയില്‍ ആണ് , നെഗറ്റീവ് 17 ഡിഗ്രി സെല്‍ഷ്യസ്. അല്‍ കരാന ,ദോഹ എന്നിവിടങ്ങളില്‍ 20 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.

ഇന്നലെ രാവിലെ അബു സമ്രയില്‍ 14 ഡിഗ്രി സെല്‍ഷ്യസും ദോഹയില്‍ 19ഡിഗ്രി സെല്‍ഷ്യസുമായിരുന്നു താപനില.

ഇന്നു ചിലയിടങ്ങളില്‍ കനത്ത കാറ്റിനെ തുടര്‍ന്ന് പൊടിയും ഉയര്‍ന്നിട്ടുണ്ട്. താരതമ്യേന തണുപ്പ് കൂടുതലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends