ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ദിര്‍ഹം നേടി മലയാളി

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ദിര്‍ഹം നേടി മലയാളി
2024 വര്‍ഷത്തെ അവസാന ഇ-ഡ്രോ വിജയിച്ചത് 46 വയസ്സുകാരിയായ ജോര്‍ജിന ജോര്‍ജ്. ഒരു മില്യണ്‍ ദിര്‍ഹം യു.എ.ഇയില്‍ ജീവിക്കുന്ന മലയാളിയായ ജോര്‍ജിന നേടി. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ദുബായില്‍ ജീവിക്കുകയാണ് അവര്‍. അഞ്ച് വര്‍ഷം മുന്‍പാണ് ബിഗ് ടിക്കറ്റ് കളിക്കാന്‍ തുടങ്ങിയതെന്ന് ജോര്‍ജിന പറയുന്നു. എല്ലാ മാസവും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഗെയിം കളിക്കും. ഇത്തവണ ഭര്‍ത്താവിനൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം.

എല്ലാ വിജയികളെയും പോലെ എനിക്കും ആദ്യം ഇത് വിശ്വസിക്കാനായില്ല - ജോര്‍ജിന പറയുന്നു. റിച്ചാര്‍ഡിന്റെ ശബ്ദം പരിചിതമല്ലാത്തത് കൊണ്ട് ആദ്യം കരുതിയത് ഇത് തട്ടിപ്പാണെന്നാണ്. പക്ഷേ, സമ്മാനം ലഭിച്ചത് യാഥാര്‍ത്ഥ്യമാണെന്ന് മനസ്സിലായതോടെ ഞെട്ടലായി. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം കരുതും. വിജയം നല്‍കിയത് പുതിയ ആത്മവിശ്വാസമാണ്. ബിഗ് ടിക്കറ്റില്‍ ഇനിയും പങ്കെടുക്കും - ജോര്‍ജിന കൂട്ടിച്ചേര്‍ക്കുന്നു.

Other News in this category



4malayalees Recommends