സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷര്‍ ബിസിനസ് പ്ലാറ്റ്‌ഫോം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഏഴ് സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയതായി സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതുപ്രകാരം എക്‌സിറ്റ്, റീഎന്‍ട്രി വിസ നീട്ടുന്നതിനുള്ള പുതുക്കിയ ഫീസ് 103.5 റിയാലാണ്. റസിഡന്‍സി പെര്‍മിറ്റ് (ഇഖാമ), ഫൈനല്‍ എക്‌സിറ്റ് എന്നിവ പുതുക്കുന്നതിനുള്ള പുതുക്കിയ ഫീസ് യഥാക്രമം 51.75 റിയാലും 70 റിയാലുമാണ് നിജപ്പെടുത്തി. സ്‌പോണ്‍സര്‍ എന്ന പദം ഉപയോഗിക്കരുതെന്നും തൊഴിലുടമ അല്ലെങ്കില്‍ തൊഴില്‍ ദാതാവ് എന്ന് ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.
ഇഖാമ നല്‍കുന്നതിനുള്ള പുതുക്കിയ ഫീസ് 51.75 റിയാലാണ്. അതേസമയം ഒരു ജീവനക്കാരനെക്കുറിച്ച് റിപ്പോര്‍ട്ട് അഭ്യര്‍ഥിക്കുന്നതിനുള്ള പുതുക്കിയ ഫീസ് 28.75 റിയാലും പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് 69 റിയാലും നല്‍കണം.