ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ല; മെഡിക്കല്‍ സ്ഥാപനത്തിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിട്ട് ദുബായ് കോടതി
സാധനങ്ങള്‍ വാങ്ങിയ വകയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള കടങ്ങളും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കാതിരുന്ന കേസില്‍ ആരോഗ്യ സ്ഥാപനത്തിനെതിരെ സുപ്രധാന വിധിയുമായി ദുബായ് കോടതി. ഇവര്‍ക്കുള്ള കടവും ശമ്പള കുടിശികയും നല്‍കുന്നതിനായി ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റിയിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണ് ദുബായിലെ കോടതി.
ജനുവരി ഏഴ് വൈകുന്നേരം അഞ്ച് മണിക്ക് റാസല്‍ ഖോറിലെ ലേല കേന്ദ്രത്തില്‍ വെച്ച് ഇവ ലേലത്തില്‍ വില്‍ക്കുകയും വിറ്റു കിട്ടുന്ന പണം കൊണ്ട് കടവും ശമ്പള കുടിശികയും തീര്‍ക്കാനുമാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കമ്പനിയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും പങ്കെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു.