കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചേക്കും ; പ്രഖ്യാപനം ഇന്നു തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉടന്‍ തന്നെ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സൂചനയുണ്ട്. 9 വര്‍ഷമായി ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണ്. തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോയുടെ പാര്‍ട്ടിയുടേത് മോശം പ്രകടനമായിരിക്കേയാണ് പദവിയൊഴിയുന്നത്.
ലിബറല്‍ പാര്‍ട്ടിക്കകത്തുതന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ചതന്നെ രാജിവച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ പതിവുപോലെ തിങ്കളാഴ്ചത്തെ പ്രധാനമന്ത്രിയുടെ പരിപാടികളുടെ ക്രമം പുറത്തുവന്നിട്ടുണ്ട്. പുതിയ നേതാവിനെ ലിബറല്‍ പാര്‍ട്ടി തിരഞ്ഞെടുക്കുന്നതുവരെ കാവല്‍ പ്രധാനമന്ത്രിയായി ട്രൂഡോ തുടരുമോ എന്നും വ്യക്തമല്ല.