ഹൃദയാഘാതത്തെ തുടര്‍ന്ന് ആലപ്പുഴ ചാരുംമൂട് വേടകപ്ലാവ് സ്വദേശി സുരേഷ് ദാമോദരന്‍ (50) വെള്ളിയാഴ്ച റിയാദിലെ താമസസ്ഥലത്ത് മരിച്ചു. പ്രഭാത ഭക്ഷണത്തിനുശേഷം സാധനം വാങ്ങുന്നതിനായി പുറത്തേക്ക് പോകാന്‍ തയ്യാറാകുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ 10 വര്‍ഷമായി സൗദി കാര്‍പ്പറ്റില്‍ ഇലക്ട്രീഷ്യനായി സേവനമനുഷ്ഠിക്കുന്നു. ഭാര്യ: സിന്ധു, മകള്‍: ശിവാനി. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് ആവശ്യമായ ക്രമീകരണം കമ്പനി ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു. ചൊവ്വാഴ്ച രാത്രി ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കൊണ്ടുപോകും. ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ചാരുംമൂട്ടിലെ സ്വവസതിയില്‍ സംസ്‌കരിക്കും