13 വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തരി വിമാനം സിറിയന്‍ മണ്ണില്‍ പറന്നിറങ്ങി

13 വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തരി വിമാനം സിറിയന്‍ മണ്ണില്‍ പറന്നിറങ്ങി
സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെ പ്രധാന വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു. വിമത സായുധ സംഘം അധികാരം പിടിച്ചെടുത്തതോടെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ് ദമാസ്‌കസില്‍ നിന്ന് പലായനം ചെയ്തതിന് ശേഷം ഇതാദ്യമായാണ് ചൊവ്വാഴ്ച വീണ്ടും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിച്ചത്.

ചൊവ്വാഴ്ച 11.45ന് യുഎഇയിലെ ഷാര്‍ജയിലേക്കുള്ള സിറിയന്‍ എയര്‍ലൈന്‍ വിമാനം പറന്നുയര്‍ന്നു. ഡിസംബര്‍ എട്ടിന് ശേഷം ഈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ആദ്യ അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസാണിത്. ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനവും ഇന്നലെ ദമാസ്‌കസ് വിമാനത്താവളത്തിലെത്തിയിരുന്നു. ഏകദേശം 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഖത്തറി വാണിജ്യ വിമാനം ദമാസ്‌കസിലെത്തുന്നത്. ദോഹയില്‍ നിന്ന് പുറപ്പെട്ട വിമാനം ഉച്ചയ്ക്ക് ഒരു മണിക്ക് ദമാസ്‌കസിലെത്തി.

2011-ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് വര്‍ഷങ്ങളോളം നീണ്ട ആഭ്യന്തരയുദ്ധത്തിന് സിറിയ സാക്ഷ്യം വഹിച്ചത്. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് 500,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ഒടുവില്‍ വിമത സായുധ സംഘം സിറിയന്‍ ഭരണം പിടിച്ചെടുത്തത് ഡിസംബര്‍ എട്ടോടെ ആയിരുന്നു. പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് രാജ്യം വിട്ടോടി റഷ്യയില്‍ അഭയം പ്രാപിച്ചു.

Other News in this category



4malayalees Recommends