ലോസാഞ്ചലസിലെ 15800 ഏക്കറിലധികം സ്ഥലത്തേക്ക് കാട്ടുതീ പടരുകയാണ്. അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 150000 ത്തിലധികം പേരെ ഇവിടെ നിന്നും ഒഴിപ്പിക്കുകയാണ്. ലോസാഞ്ചലസ് കൗണ്ടി ഫയര്‍ ചീഫ് ആന്റണി മറോണ്‍ പറയുന്നത് പ്രകാരം പാലിഡേസ്ഡ് തീപിടിത്തം കൗണ്ടിയിലെ ഏറ്റവും വലിയ തീപിടിത്തമാണ്. സംഭവത്തില്‍ ഇതുവരെ കുറഞ്ഞത് ആയിരം കെട്ടിടങ്ങളാണ് കത്തി നശിച്ചത്.
കാട്ടുതീ ഇതുവരെ നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇലോണ്‍ മസ്‌ക് പോസ്റ്റ് ചെയ്തിരുന്നു.
മാലിബുവിലെ ബീച്ച് ഫ്രണ്ട് വീടുകള്‍ തീ പിടിത്തത്തില്‍ പൂര്‍ണ്ണമായി കത്തി നശിച്ചതാണ് വീഡിയോയില്‍ കാണുന്നത്.
തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങല്‍. ഇതു പ്രധാന ദുരന്തമായി വൈറ്റ് ഹൗസ് പ്രസ്താവനയിറക്കി. തീ പിടിത്തം ജീവന് ഭീഷണിയാണെന്നും എത്രയും വേഗം ഇവിടെനിന്നുള്ളവര്‍ ഒഴിഞ്ഞു പോകണമെന്നും ലോസേഞ്ചലസ് അഗ്നിശമന വകുപ്പ് ഉത്തരവിട്ടു.