ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പിന്മുറക്കാരനാകാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ വംശജന്‍ ചന്ദ്ര ആര്യ

ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പിന്മുറക്കാരനാകാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ വംശജന്‍ ചന്ദ്ര ആര്യ
ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പിന്മുറക്കാരനാകാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ വംശജന്‍ ചന്ദ്ര ആര്യ. പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി കാനഡയിലെ എംപിയും ജസ്റ്റിന്‍ ട്രൂഡോയുടെ വിശ്വസ്തനുമായ ഇന്ത്യന്‍ വംശജന്‍ കൂടിയായ ചന്ദ്ര ആര്യ. കര്‍ണാടകയില്‍ ജനിച്ച ഒട്ടാവയിലെ എംപി ചന്ദ്ര ആര്യ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുമെന്ന് വ്യാഴാഴ്ചയാണ് വിശദമാക്കിയത്.

രാഷ്ട്രത്തെ പുനര്‍നിര്‍മിക്കാന്‍ കാര്യക്ഷമമായ സര്‍ക്കാരിനെ നയിക്കുമെന്നാണ് എക്‌സിലൂടെയുള്ള വീഡിയോ സന്ദേശത്തില്‍ ചന്ദ്ര ആര്യ വിശദമാക്കിയത്. തലമുറകളായി കണ്ടിട്ടില്ലാത്ത രീതിയിലുള്ള പ്രശ്‌നങ്ങളാണ് നിലവില്‍ അഭിമുഖീകരിക്കുന്നത്. അവ പരിഹരിക്കുന്നതിനായി കഠിനമായ തെരഞ്ഞെടുപ്പുകള്‍ ആവശ്യമാണ്. നമ്മുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും വേണ്ടി ധീരമായ തീരുമാനങ്ങള്‍ എടുക്കണം. ലിബറല്‍ പാര്‍ട്ടിയുടെ അടുത്ത നേതാവായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ തന്റെ അറിവും രാജ്യത്തിനായി സമര്‍പ്പിക്കുന്നുമെന്നുമാണ് ചന്ദ്ര ആര്യ എക്‌സില്‍ വിശദമാക്കുന്നത്.

വിധിയുടെ നിയന്ത്രണം കാനഡ ഏറ്റെടുക്കേണ്ട സമയം ആയിരിക്കുന്നു. വിരമിക്കല്‍ പ്രായം ഉയര്‍ത്തിയും പൌരത്വത്തെ അടിസ്ഥാനമാക്കിയുള്ള ടാക്‌സ് സംവിധാനം ഏര്‍പ്പെടുത്തിയും പാലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്നും ചന്ദ്ര ആര്യ എക്‌സിലെ കുറിപ്പില്‍ വിശദമാക്കുന്നു. വലിയ തീരുമാനങ്ങള്‍ എടുക്കാന്‍ ഭയപ്പെടാത്ത നേതൃത്വത്തെയാണ് കാനഡ അര്‍ഹിക്കുന്നത്. എല്ലാവര്‍ക്കും ഒരു പോലെ അവസരങ്ങളും ഉറപ്പിക്കണമെന്നും ചന്ദ്ര ആര്യ മത്സരം ഉറപ്പാക്കിയുള്ള കുറിപ്പില്‍ വിശദമാക്കുന്നു.

2006ല്‍ കാനഡയിലേക്ക് കുടിയേറിയ ചന്ദ്ര ആര്യ നിലവില്‍ ഹൗസ് ഓഫ് കോമണ്‍സിലെ അംഗമാണ്. നവംബറില്‍, ഹിന്ദു പൈതൃക മാസത്തെ അടയാളപ്പെടുത്തുന്നതിനായി ചന്ദ്ര ആര്യ കനേഡിയന്‍ പാര്‍ലമെന്റിനു പുറത്ത് ഓം ചിഹ്നമുള്ള ത്രികോണ കാവി നിറത്തിലുള്ള പതാക ഉയര്‍ത്തിയിരുന്നു. പരമ്പരാഗതമായി ജസ്റ്റിന്‍ ട്രൂഡോയെ പിന്തുണയ്ക്കുന്നയാളാണ്. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലെ സിറ താലൂക്കിലെ ദ്വാര്‍ലു ഗ്രാമത്തിലാണ് ചന്ദ്ര ആര്യയുടെ വേരുകളുള്ളത്.

ധാര്‍വാഡിലെ കൗസലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ (എംബിഎ) ബിരുദാനന്തര ബിരുദം ചന്ദ്ര ആര്യ നേടിയത്. 2015ലെ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച ചന്ദ്ര ആര്യ 2019ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2022ല്‍ കാനഡയിലെ ഹൗസ് ഓഫ് കോമണ്‍സില്‍ കന്നഡയില്‍ ചന്ദ്ര ആര്യ സംസാരിച്ചത് വൈറലായിരുന്നു.

Other News in this category



4malayalees Recommends