ഗീതു മോഹന്‍ദാസിനെ സോഷ്യല്‍ മീഡിയയില്‍ പാര്‍വതി തിരുവോത്ത് അണ്‍ഫോളോ ചെയ്തുവെന്ന് ചര്‍ച്ചകള്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ടോക്സിക് ചിത്രത്തിന്റെ വീഡിയോയിലെ സ്ത്രീവിരുദ്ധത ചര്‍ച്ചയായതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ സജീവമായത്.
പാര്‍വതി പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റും ശ്രദ്ധ നേടുന്നുണ്ട്. പാതി മുഖത്തിന്റെ ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണിന്റെ സ്റ്റിക്കര്‍ ചുണ്ടില്‍ വച്ചുകൊണ്ട് താടിക്ക് കയ്യും കൊടുത്തിരിക്കുന്ന ചിത്രമാണിത്. ഇതിന് താഴെ പോസ്റ്റിന് പല തരത്തിലുള്ള വ്യാഖ്യാനങ്ങളുമായി ആരാധകരെത്തി.
കണ്ടത് പറയും എന്നാണ് പാര്‍വതി ഉദ്ദേശിച്ചതെന്നും ഗീതു മോഹന്‍ദാസ് വിഷയത്തിലെ നിലപാടാണ് ഇതെന്നും പലരും പ്രതികരിക്കുന്നുണ്ട്.