ശുചിമുറിയിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ ; മൃതദേഹം വാതിലിനോട് ചേര്‍ന്ന് ഇരിക്കുന്ന നിലയില്‍

ശുചിമുറിയിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ ; മൃതദേഹം വാതിലിനോട് ചേര്‍ന്ന് ഇരിക്കുന്ന നിലയില്‍
ശുചിമുറിയിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ജോഗേശ്വരി ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജിലെ വിദ്യാത്ഥിനിയാണ് മരിച്ചത്. സ്‌കുളിലെ ക്ലീനിങ് സ്റ്റാഫാണ് കുട്ടിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശുചിമുറിയുടെ വാതിലിനോട് ചേര്‍ന്ന് ഇരിക്കുന്ന നിലയിലായിരുന്നു കുട്ടിയെ ക്ലീനിങ് സ്റ്റാഫ് കണ്ടത്. തുടര്‍ന്ന് അവര്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends