കാനഡ-യുഎസ് ലയനം എന്ന സ്വപ്‌നവുമായി ട്രംപും മസ്‌കും ; നികുതിയിളവും സുരക്ഷിതത്വവും ഉള്‍പ്പെടെ ഇരു രാജ്യങ്ങള്‍ക്കും നേട്ടമെന്ന വിലയിരുത്തലില്‍ മസ്‌ക് ; ആ സ്വപ്‌നം നടക്കില്ലെന്ന് കാനഡയും

കാനഡ-യുഎസ് ലയനം എന്ന സ്വപ്‌നവുമായി ട്രംപും മസ്‌കും ; നികുതിയിളവും സുരക്ഷിതത്വവും  ഉള്‍പ്പെടെ ഇരു രാജ്യങ്ങള്‍ക്കും നേട്ടമെന്ന വിലയിരുത്തലില്‍ മസ്‌ക് ; ആ സ്വപ്‌നം നടക്കില്ലെന്ന് കാനഡയും
കാനഡ-യുഎസ് ലയനം എന്ന ട്രംപിന്റെ സ്വപ്നത്തിനൊപ്പം കൂടി ഇലോണ്‍ മസ്‌കും രംഗത്തെത്തിയിരുന്നു. ട്രംപ് കാനഡയെ യുഎസില്‍ ലയിപ്പിക്കാനുള്ള ആഗ്രഹം പരസ്യമായി തന്നെ പങ്കുവെച്ചുകഴിഞ്ഞു. എന്നാല്‍ മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ട്രംപിന്റെ ആശയം തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ട്രൂഡോയെ ലക്ഷ്യം വെച്ചുള്ള ഒരു എക്‌സ് പോസ്റ്റിലൂടെ ഇലോണ്‍ മസ്‌ക് പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. കാനഡ-യുഎസ് ലയനം നിരസിച്ച ട്രൂഡോയുടെ പ്രസ്താവനയ്ക്ക് ബുധനാഴ്ചയാണ് മസ്‌ക് മറുപടി നല്‍കിയത്. 'പെണ്‍കുട്ടി എന്ന് വിളിച്ച് ട്രൂഡോയെ അപമാനിച്ചതിനൊപ്പം ഇനി കാനഡയുടെ ഭരണാധികാരിയല്ലാത്തതിനാല്‍ ട്രൂഡോ എന്ത് പറഞ്ഞാലും പ്രശ്‌നമില്ലെന്ന് പറഞ്ഞ് മസ്‌ക് പരസ്യമായി അപമാനിച്ചു. ട്രംപിന്റെ നിലപാടിന് മസ്‌കിന്റെ പരസ്യ പിന്തുണ.

കാനഡ അമേരിക്കയുടെ ഭാഗമായാല്‍ ഇരു രാജ്യങ്ങള്‍കും നേട്ടമാകുമെന്നാണ് മസ്‌കിന്റെയും നിരീക്ഷണം. യുഎസിലെ 51-ാം സ്റ്റേറ്റായാണ് കാനഡയെ ട്രംപ് വിഭാവനം ചെയ്യുന്നത് . ഇരു രാജ്യങ്ങളിലെയും തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുമെന്നാണ് ട്രംപ് സൂചിപ്പിക്കുന്നത് . കാനഡ യുഎസില്‍ ലയിച്ചാല്‍ അധിക നികുതികള്‍ ഉണ്ടാകില്ലെന്നും നിലവില്‍ ചുമത്തിയിരിക്കുന്ന അധിക നികുതികള്‍ കുറയുമെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. കാനഡയുടെ വ്യാപാര കമ്മി ഉയര്‍ത്തുന്ന നടപടികളും സബ്സിഡികളും അമേരിക്കയ്ക്ക് തുടരാനാകില്ലെങ്കിലും കാനഡ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഎസിന് കഴിയുമെന്നാണ് ട്രംപിന്റെ വാദം. ഉയര്‍ന്ന നികുതിയില്‍ നിന്നുള്ള സംരക്ഷണം മാത്രമല്ല സൈനിക സുരക്ഷയും നിയുക്ത പ്രസിഡന്റ് വാഗ്ദാനം ചെയ്യുന്നു. കാനഡ യുഎസിന്റെ ഭാഗമാണെന്ന് സൂചിപ്പിക്കുന്ന പുതിയ ഭൂപടവും ട്രംപ് അടുത്തിടെ പുറത്ത് വിട്ടിരുന്നു.

ഡൊണാള്‍ഡ് ട്രംപ് എല്ലാ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 25 ശതമാനം തീരുവ ചുമത്തണമെന്ന് വാദിക്കുന്നത് കാനഡക്ക് തിരിച്ചടിയാകാം. യുഎസില്‍ ലയിച്ചാല്‍ ഇതൊഴിവാക്കും എന്നാണ് ട്രംപിന്റെ വാദം.

ഒരു മികച്ച സ്വതന്ത്ര രാജ്യമായ കാനഡ നിലവില്‍ യുഎസിന്റെ സുഹൃത്തും വ്യാപാര പങ്കാളിയുമാണ്.. അല്‍-ഖ്വയ്ദയുടെ 9/11 ആക്രമണങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ അമേരിക്കക്ക് രാജ്യം ശക്തമായ പിന്തുണ നല്‍കിയിരുന്നു. ഇതിനായി കോടിക്കണക്കിന് ഡോളറാണ് ചെലവഴിച്ചത്. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഊര്‍ജ്ജ രംഗത്തെ സേവനങ്ങള്‍ കാനഡ യുഎസിന് നല്‍കുന്നത്. ഇരുമ്പ്, സ്റ്റീല്‍ മറ്റ് ധാതുക്കള്‍, ശുദ്ധജലം എന്നിങ്ങനെ നിരവധി ഉല്‍പ്പന്നങ്ങള്‍ കാനഡ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ഒരിക്കലും ലയനം അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചാണ് കാനഡയിലെ നേതൃത്വം. ട്രംപും മസ്‌കും എത്ര സ്വപ്‌നം കണ്ടാലും അത് നിറവേറില്ലെന്ന് കാനഡയും വ്യക്തമാക്കി കഴിഞ്ഞു.

Other News in this category



4malayalees Recommends