അന്തരിച്ച പി ജയചന്ദ്രന്റെ സംസ്‌കരം ഇന്ന് പറവൂര്‍ ചേന്ദമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പില്‍ വൈകിട്ട് മൂന്ന് മണിക്ക് നടക്കും. രാവിലെ പൂങ്കുന്നത്തെ വീട്ടില്‍ നിന്ന് മൃതദേഹം ഇരിഞ്ഞാലക്കുടയിലേക്ക് കൊണ്ടുപോകും. പി ജയചന്ദ്രന്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇരിഞ്ഞാലക്കുട നാഷണല്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്നാണ് പറവൂര്‍ ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ടിലേക്ക് കൊണ്ട് പോകുന്നത്.
തൃശൂര്‍ സംഗീത നാടക അക്കാദമി ഹാളില്‍ ഇന്നലെ നടന്ന പൊതു ദര്‍ശനത്തില്‍ കല സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരായവര്‍ പി ജയചന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നടന്‍ മമ്മൂട്ടി, ബാലചന്ദ്ര മേനോന്‍, സംവിധായകരായ സത്യന്‍ അന്തിക്കാട്, കമല്‍, ജയരാജ് സിബി മലയില്‍, സംഗീത സംവിധായകരായ വിദ്യാധരന്‍, ഔസേപ്പച്ചന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, പെരുവനം കുട്ടന്‍ മാരാര്‍, മന്ത്രിമാരായ ആര്‍.ബിന്ദു, കെ.രാജന്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.