ഓസ്‌ട്രേലിയയില്‍ ബള്‍ക്ക് ബില്ലിങ് സേവനം നല്‍കുന്ന ജിപി ക്ലിനിക്കുകള്‍ കുറഞ്ഞു

ഓസ്‌ട്രേലിയയില്‍ ബള്‍ക്ക് ബില്ലിങ് സേവനം നല്‍കുന്ന ജിപി ക്ലിനിക്കുകള്‍ കുറഞ്ഞു
ഓസ്‌ട്രേലിയയില്‍ ബള്‍ക്ക് ബില്ലിങ് സേവനം നല്‍കുന്ന ജിപി ക്ലിനിക്കുകള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. 2025 ന്റെ തുടക്കത്തില്‍ 20.7 ശതമാനം ക്ലിനിക്കുകള്‍ മാത്രമാണ് ബള്‍ക്ക് ബില്ലിങ് സേവനങ്ങള്‍ നല്‍കുന്നത്.

രണ്ടു വര്‍ഷംമുമ്പ് ഇത് 35.7 ശതമാനമായിരുന്നു. ഹെല്‍ത്ത് കെയര്‍ ഡയറക്ടറിയായ ക്ലീന്‍ ബില്ലാണ് ഏകദേശം ഏഴായിരത്തോളം ജിപി ക്ലിനിക്കുകളില്‍ വാര്‍ഷിക സര്‍വ്വേ നടത്തിയത്.

രോഗികളുടെ ശരാശരി ഔട്ട് ഓഫ് പോക്കറ്റ് ചെലവ് വര്‍ഷം തോറും നാലു ശതമാനം വര്‍ദ്ധിച്ചു. 2025 ല്‍ ദേശീയ തലത്തിലെ ശരാശരി ഫീ 43.38 ഡോളറാണ്. പുതിയതായി വരുന്ന രോഗികള്‍ക്ക് ബള്‍ക്ക് ബല്ലിങ്് സേവനം നല്‍കുന്ന ഒറ്റക്ലിനിക്കു പോലും ടാസ്മാനിയയില്‍ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ ശരാശരി കണക്കില്‍ ഏറ്റവും കൂടുതല്‍ ഔട്ട് ഓഫ് പോക്കറ്റ് ചെലവും ടാസ്മാനിയയിലാണ് ഉള്ളത്. ബള്‍ക്ക് ബില്ലിങ് സേവനം നടത്തുന്ന ഏറ്റവും അധികം ക്ലിനിക്കുകള്‍ ന്യൂ സൗത്ത് വെയില്‍സിലാണുള്ളത്.

Other News in this category



4malayalees Recommends