മരിച്ച ശേഷം എന്ത് സംഭവിക്കുമെന്ന് ഗൂഗിളില്‍ തിരഞ്ഞ ശേഷം 17 കാരന്‍ ജീവനൊടുക്കി

മരിച്ച ശേഷം എന്ത് സംഭവിക്കുമെന്ന് ഗൂഗിളില്‍ തിരഞ്ഞ ശേഷം 17 കാരന്‍ ജീവനൊടുക്കി
സുഹൃത്തുകളോടൊപ്പം കറങ്ങി നടക്കുന്നുവെന്ന് പരാതി കാരണം അമ്മയും ജേഷ്ഠനും ചേര്‍ന്ന് ബൈക്ക് വിറ്റതിനെ തുടര്‍ന്ന് 17 കാരന്‍ ജീവനൊടുക്കി. കുടുംബത്തിന്റെ ചെയ്തിയോടുള്ള അമര്‍ഷത്തില്‍ രോഷാകുലനായാണ് കുട്ടി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മരിക്കുന്നതിന് മുന്‍പ് കുട്ടി ഗൂഗിളില്‍ മരിച്ച് കഴിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് തിരഞ്ഞതായി അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവ ദിവസം കുട്ടിയുടെ ജേഷ്ഠന്‍ മീററ്റ് മെഡിക്കല്‍ കോളേജില്‍ അമ്മയെ കൊണ്ടുപോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയത് മനസ്സിലാക്കിയ ഇവര്‍ മറ്റൊരു വഴിയിലൂടെ വീടനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് കുട്ടി സ്വയം വെടിയുതിര്‍ത്ത് മരിച്ച് കിടക്കുന്നത് കണ്ടത്.

പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ വന്നപ്പോഴാണ് മകന്റെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് കുടുംബം വ്യക്താമാക്കി. കഴിഞ്ഞ വര്‍ഷമാണ് കുട്ടിയുടെ പിതാവ് മരിച്ചത്. അമ്മ മീററ്റ് മെഡിക്കല്‍ കോളേജിലെ നേഴ്‌സാണ്. സഹോദരന്‍ മത്സര പരീഷകള്‍ക്കായി തയ്യാറെടുക്കുകയായിരുന്നു. കുട്ടിക്ക് സ്വയം വെടിയുതിര്‍ത്ത് മരിക്കാന്‍ ഉപയോ?ഗിച്ച തോക്ക് എവിടെ നിന്ന് ലഭിച്ചതാണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

Other News in this category



4malayalees Recommends