ഇലോണ്‍ മസ്‌ക് കാനഡയില്‍ കൂടുതല്‍ ടെസ്ല ഫാക്ടറികള്‍ തുടങ്ങണം, രാജ്യത്തിന്റെ സാമ്പത്തിക ശേഷി വളര്‍ത്താന്‍ സഹകരിക്കണമെന്ന് പിയറി പൊയ്‌ലിവര്‍
ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണപരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിയെ നശിപ്പിച്ചുവെന്നതും അതിനാല്‍ ഇലോണ്‍ മസ്‌ക് കാനഡയില്‍ കൂടുതല്‍ ടെസ്ല ഫാക്ടറികള്‍ തുടങ്ങണമെന്നുമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും പ്രതിപക്ഷ ലീഡറുമായ പിയറി പൊയ്ലിവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിന്‍ ട്രൂഡോയുടെ രാജിയ്ക്ക് പിന്നാലെയാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാനഡയുടെ സാമ്പത്തിക ശേഷി വളര്‍ത്തുന്നതിന് മസ്‌ക് കൂടുതല്‍ സഹകരിക്കണമെന്നാണ് പിയറി പൊയ്ലിവര്‍ അഭിപ്രായപ്പെടുന്നത്. അതിനായി രാജ്യത്ത് കൂടുതല്‍ ടെസ്ല ഫാക്ടറികള്‍ തുടങ്ങണമെന്നും പിയറി പൊയ്ലിവര്‍ പറയുന്നു.
ട്രംപിനൊപ്പം ചേര്‍ന്ന് കാനഡയുടെ ആഭ്യന്തര കാര്യത്തില്‍ കഴിഞ്ഞ ദിവസവും മസ്‌ക് അഭിപ്രായം പറഞ്ഞിരുന്നു. നേരത്തെ ജസ്റ്റിന്‍ ട്രൂഡോയെ അപമാനിച്ചും മസ്‌ക് രംഗത്തുവന്നു.
ഇനി കാനഡയുടെ ഭരണാധികാരിയല്ലാത്തതിനാല്‍ ട്രൂഡോ എന്ത് പറഞ്ഞാലും പ്രശ്നമില്ലെന്ന് പറഞ്ഞ് മസ്‌ക് പരസ്യമായി അപമാനിച്ചു. കാനഡ യുഎസിനൊപ്പം ചേര്‍ന്നാല്‍ നികുതി കുറക്കുമെന്ന ട്രംപിന്റെ പ്രസ്താവന ചര്‍ച്ചയായിരുന്നു. ഏതായാലും മസ്‌കിന്റെ ട്രേൂഡോയ്‌ക്കെതിരായ നിലപാടുകള്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പുതിയ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.