ബാലിയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മോഡലും ഡിജെയുമായ കൊട്ണി മില്‍സിന് (37) ദാരുണാന്ത്യം. താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്നു വീണുണ്ടായ പരുക്കുകളാണ് മരണകാരണം. വെള്ളിയാഴ്ചയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കോട്ണി മില്‍സിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് ശേഷം രണ്ടു ദിവസത്തിന് ശേഷമാണ് മരണം സംഭവിച്ചത്. കുടുംബാംഗങ്ങള്‍ മരണ സമയത്ത് സമീപമുണ്ടായിരുന്നു.
മെല്‍ബണ്‍ സ്വദേശിയായ കോട്ണി മില്‍സ് വര്‍ഷങ്ങളായി ബാലിയില്‍ താമസിച്ചുവരികയായിരുന്നു. 2023 ല്‍ ബാലിയില്‍ ഗോവണിയില്‍ നിന്ന് വീണ് തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് മില്‍സ് മെല്‍ബണിലേക്ക് മടങ്ങുകയും കുടുംബത്തോടൊപ്പം താമസിക്കുകയും ചെയ്തിരുന്നു. 2018 ല്‍ ഒരു വിവാഹത്തിനായി ബാലിയില്‍ എത്തിയപ്പോള്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മുന്‍ കാമുകന് ഗുരുതരമായി പരുക്കേറ്റിരുന്നു.
മെല്‍ബണിലെ പ്രമുഖ നൈറ്റ്‌സ്‌പോട്ടുകളില്‍ ഡിജെയായിരുന്ന കോട്ണി മില്‍സ് രാജ്യാന്തര തലത്തിലും പ്രശസ്തയായിരുന്നു.