യുഎഇയില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുകിഴക്കന്‍ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുക.
തീര പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും മണിക്കൂറില്‍ 40 കി. മീ. വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്.
ദുബായില്‍ ഇന്നലെ പകല്‍ 10 മുതല്‍ 12.40 വരെ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. യുഎഇയില്‍ ഇന്നലെ അനുഭവപ്പെട്ട കുറഞ്ഞ താപനില 9 ഡിഗ്രിയും കൂടിയ താപനില 27.9 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.