ഓസ്‌ട്രേലിയയില്‍ ഭവന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് . അമേരിക്കയിലുണ്ടായ വനാശകരമായ തീപിടിത്തം മൂലം ആഗോള തലത്തില്‍ പ്രീമിയര്‍ വര്‍ദ്ധിപ്പിക്കുന്നതിനാലാണ് ഓസ്‌ട്രേലിയയിലും വര്‍ദ്ധന.
പണപ്പെരുപ്പത്തേക്കാളേറെ പ്രകൃതി ദുരന്തങ്ങള്‍ പ്രീമിയം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നുവെന്ന് ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
തീ പിടിത്തം അമേരിക്കയിലാണ് സംഭവിച്ചതെങ്കിലും ആഗോള ദുരന്തങ്ങളുടെ വ്യാപ്തി ഓസ്‌ട്രേലിയയേയും ബാധിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളായ കാട്ടുതീ, വെള്ളപ്പൊക്കം പോലുള്ളവ ലോകമെമ്പാടുമുള്ള ഇന്‍ഷുറന്‍സ് പ്രീമിയത്തെ ബാധിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.