സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെ കുത്തിയ കേസില്‍ 13 കാരനായ ആണ്‍ കുട്ടിയ്‌ക്കെതിരെ കേസെടുത്തു. ബ്രിസ്‌ബെയ്‌നിലെ തെക്കുപടിഞ്ഞാറുള്ള ഇംപ്‌സിച്ചില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്.
യെമന്റോ സെന്ററിലെ ഷോപ്പിങ് സെന്ററിലെ 63 വയസ്സുള്ള കോള്‍സ് ജീവനക്കാരിയെയാണ് കത്തി ഉപയോഗിച്ച് ഇയാള്‍ കുത്തിയത്. അക്രമ ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച 13 കാരനെ ജനം തടഞ്ഞുവയ്ക്കുകയായിരുന്നു.
പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരമായി തുടരുകയാണ്. ആണ്‍കുട്ടിയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് കുട്ടികളുടെ കോടതിയില്‍ ഹാജരാക്കി.