ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ ചര്‍ച്ചാ വിഷയമായി ഊര്‍ജ്ജ നയം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള പ്രീ പോള്‍ പ്രചാരണത്തിലാണ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഇതു മുഖ്യ വിഷയമാക്കിയത്.
ഓസ്‌ട്രേലിയയിലെ ജീവിത ചെലവ് കുറയ്ക്കാനും മികച്ച രീതിയില്‍ ഓസ്‌ട്രേലിയയെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള നയങ്ങള്‍ കൊണ്ടുവരുമെന്നാണ് ആന്തണി ആല്‍ബനീസും പീറ്റര്‍ ഡട്ടനും അവകാശപ്പെടുന്നത്.
ആണവപദ്ധതികള്‍ കൊണ്ടുവരാനുള്ള നയം പ്രതിപക്ഷം കൊണ്ടുവന്നപ്പോള്‍ അത് തെറ്റായ നയമാകുമെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. എന്നാല്‍ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷ വിമര്‍ശനം.