യുക്രെയ്‌നില്‍ ഓസ്‌ട്രേലിയന്‍ വംശജനെ റഷ്യന്‍ സൈന്യം കൊന്നതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചാല്‍ റഷ്യയ്‌ക്കെതിരെ ഏറ്റവും ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
മെല്‍ബണ്‍ സ്വദേശിയായ ഓസ്‌കാര്‍ ജെന്‍കിന്‍സ് എന്ന സ്‌കൂള്‍ അധ്യാപകനാണ് കൊല്ലപ്പെട്ടത്. യുക്രെയ്‌ന് വേണ്ടി യുദ്ധം ചെയ്യാന്‍ പോയ ഓസ്‌കാറിനെ റഷ്യ യുദ്ധ തടവുകാരനാക്കിയിരുന്നു.
യുദ്ധ തടവുകാര്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് രാജ്യാന്തര ചട്ടങ്ങള്‍ പറയുന്നത്.
ഇദ്ദേഹം കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടില്‍ ഓസ്‌ട്രേലിയ കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്. സത്യം പുറത്തുവന്ന ശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. റഷ്യന്‍ അംബാസഡറെ പുറത്താക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പെന്നി വോങ്ങും പറഞ്ഞു.