സിഡ്‌നിയിലെ ട്രെയ്ന്‍ സമരം വരും ദിവസങ്ങളിലും ജനജീവിതം ദുസ്സഹമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
റെയില്‍ജീവനക്കാരുടെ യൂണിയന്‍ നടത്തുന്ന സമരം പതിനായിരക്കണക്കിന് യാത്രക്കാരെയാണ് വലച്ചത്.
ആയിരത്തിലേറെ ട്രെയ്ന്‍ സര്‍വീസുകള്‍ റദ്ദാക്കി. വിവിധ ട്രെയ്‌നുകള്‍ വൈകിയാണ് ഓടുന്നത്. അവശ്യ സ്വഭാവമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
അടുത്ത 4 വര്‍ഷത്തില്‍ 32 ശതമാനം ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് ,സമരം. 13 ശതമാനം ശമ്പള വര്‍ദ്ധനവ് നല്‍കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും യൂണിയന്‍ അംഗീകരിച്ചിട്ടില്ല.
സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിക്കാനും സാധ്യതയുണ്ട്.