ഫെബ്രുവരി 1 മുതല്‍ ഷാര്‍ജയിലെ കല്‍ബയിലും പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തുന്നു
ഫെബ്രുവരി 1 മുതല്‍ ഷാര്‍ജയിലെ കല്‍ബയിലും പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തുന്നു. നഗരത്തില്‍ പാര്‍ക്കിങ് ലഭ്യത വര്‍ധിപ്പിക്കുന്നതിന്റെയും ദുരുപയോഗം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് കല്‍ബ നഗരസഭ അറിയിച്ചു. അതിവേഗം വികസിപ്പിക്കുന്ന കല്‍ബയില്‍ വിവിധ പദ്ധതികളുടേയും വിനോദ സഞ്ചാരികളുടേയും എണ്ണം വര്‍ദ്ധിക്കുകയാണ്.
6000 പാര്‍ക്കിങ്ങുകള്‍ സജ്ജമാക്കും. ഫീസ് ഏര്‍പ്പെടുത്തുന്നതോടെ ദുരുപയോഗം ഇല്ലാതാകും. രാവിലെ 8 മുതല്‍ രാത്രി പത്തു വരെയാണ് പാര്‍ക്കിങ്ങിന് പണം ഈടാക്കുക. വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സൗജന്യമാണ്.