'സെയ്ഫ് അലി ഖാന് കുത്തേറ്റത് 6 തവണ'; ശസ്ത്രക്രിയ പൂര്‍ത്തിയായി, അപകട നില തരണം ചെയ്തതായി റിപ്പോര്‍ട്ട്

'സെയ്ഫ് അലി ഖാന് കുത്തേറ്റത് 6 തവണ'; ശസ്ത്രക്രിയ പൂര്‍ത്തിയായി, അപകട നില തരണം ചെയ്തതായി റിപ്പോര്‍ട്ട്
മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കത്തേറ്റത് ആറ് തവണ. ലീലാവതി ആശുപത്രിയില്‍ ചികിത്സയിലുള്ള നടന്‍ അപകട നില തരണം ചെയ്തതായാണ് വിവരം. സെയ്ഫ് അലി ഖാന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ശസ്ത്രക്രിയയില്‍ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോര്‍ട്ട്.

പുലര്‍ച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കിയിരുന്നു. മുംബൈ ബാന്ദ്രയിലുള്ള വീട്ടില്‍ വച്ചാണ് മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടില്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

അതേസമയം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തില്‍ 3 പേര്‍ കസ്റ്റഡിയിലായി. മുംബൈ പൊലീസാണ് സംശയകരമായ രീതിയില്‍ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അതേസമയം അതിക്രമത്തില്‍ മുംബൈ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എഴ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. മുംബൈ ക്രൈംബ്രാഞ്ചും അന്വേഷണത്തില്‍ ഭാഗമാകും. സെയ്ഫിന്റെ വീട്ടിലെ സഹായികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അഞ്ച് പേരെയാണ് ചോദ്യം ചെയ്യുന്നത്.

Other News in this category



4malayalees Recommends