അബുദാബിയില്‍ അടുത്ത മാസം മുതല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

അബുദാബിയില്‍ അടുത്ത മാസം മുതല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
വളര്‍ത്തുമൃഗങ്ങളുടെ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 3മുതല്‍ അബുദാബിയില്‍ നിര്‍ബന്ധമാക്കി.

പൂച്ച, നായ തുടങ്ങി വളര്‍ത്തു മൃഗങ്ങളുള്ളവര്‍ പ്രദേശത്തെ വെറ്റിനറി ക്ലിനിക്കുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന് നഗരസഭ അഭ്യര്‍ത്ഥിച്ചു.

പുതിയ പദ്ധതി പ്രകാരം വളര്‍ത്തുമൃഗങ്ങളുടെ വിശദാംശങ്ങളും ഉടമകളുടെ വിലാസവും ഉള്‍പ്പെടുന്ന മൈക്രോ ചിപ്പ് ഘടിപ്പിക്കും. വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കിയതും നല്‍കേണ്ടതുമായ വാക്‌സീന്‍ വിവരങ്ങളിലും ഇതിലുണ്ടാകും. രജിസ്‌ട്രേഷന്‍, പ്രതിരോധ കുത്തിവയ്പ്പ് എന്നിവയ്ക്കായി വര്‍ഷത്തില്‍ 500 ദിര്‍ഹം വരെ ഉടമ നല്‍കണം. കാണാതാകുന്ന വളര്‍ത്തു മൃഗങ്ങളെ മൈക്രോ ചിപ്പിലെ വിവരങ്ങളിലൂടെ കണ്ടെത്താനാകും.

Other News in this category



4malayalees Recommends