ഗൂഗിള്‍ പേ സംവിധാനം സൗദിയിലേക്ക്

ഗൂഗിള്‍ പേ സംവിധാനം സൗദിയിലേക്ക്
ഗൂഗിള്‍ പേ സംവിധാനം സൗദിയിലേക്ക്. ദേശീയ പേയ്‌മെന്റ് സംവിധാനമായ മദാ വഴിയാണ് രാജ്യത്ത് ഗൂഗിള്‍ പേ സേവനം ലഭ്യമാക്കുക. ഇതിനുള്ള കരാറില്‍ സൗദി സെന്‍ട്രല്‍ ബാങ്കും ഗൂഗിളും ഒപ്പുവച്ചു.

സൗദി വിഷന്‍ 2030 ന്റെ ഭാഗമായി രാജ്യത്തിന്റെ ഡിജിറ്റല്‍ പേയ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ കരാര്‍. വിപുലമായ ഡിജിറ്റല്‍ പേയ്‌മെന്റ് സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് പദ്ധതി നടപ്പാക്കുക. ഇതിലൂടെ രാജ്യത്ത് ഒരു ഡിജിറ്റല്‍ പേയ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കാനാണ് സാമയുടെ ലക്ഷ്യമിടുന്നത്.

Other News in this category



4malayalees Recommends